ചെന്നൈ: നിസ്വാര്‍ത്ഥ സേവനത്തിന് സ്ഥാപനത്തിലെ 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ച് ചെന്നൈ കേന്ദ്രമായ ഐടി കമ്പനി. ”ഐഡിയാസ് 2 ഐടി” എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിനും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നതും കണക്കിലെടുത്താണ് 100 പേര്‍ക്ക് മാരുതി സുസുക്കിയുടെ കാറുകള്‍ നല്‍കിയത്. സ്ഥാപനത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്കാണ് കാറുകള്‍ ലഭിച്ചിരിക്കുന്നത്.
ജീവനക്കാരിലൂടെ തങ്ങളുടെ കമ്പനിയ്‌ക്ക് ലഭിക്കുന്ന ലാഭം ജീവനക്കാര്‍ക്ക് തിരികെ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ഹരി സുബ്രഹ്മണ്യം പറഞ്ഞു. ‘ കമ്പനിയുടെ ഉയര്‍ച്ചയ്‌ക്ക് വേണ്ടി ഇവിടുത്തെ ജീവനക്കാര്‍ അഹോരാത്രം പ്രയത്‌നിക്കുന്നുണ്ട്. അവര്‍ കാരണമാണ് ഈ സ്ഥാപനം ഇത്ര ഉയര്‍ച്ച കൈവരിച്ചത്. കമ്പനി അവര്‍ക്ക് കാറുകള്‍ സമ്മാനിക്കുകയല്ല ചെയ്തത്. അവരുടെ കഠിനാധ്വാനം കൊണ്ട് അത് സ്വന്തമാക്കുകയാണ് ചെയ്തതെന്ന്’ കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളീ വിവേകാനന്ദന്‍ വ്യക്തമാക്കി.
കമ്പനി തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാറുണ്ടെന്ന് ജീവനക്കാരും വ്യക്തമാക്കി. ‘എല്ലാ വിശേഷ അവസരങ്ങളിലും ഇവര്‍ ഇതുപോലെ വ്യത്യസ്തമായ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു. സ്വര്‍ണനാണയങ്ങള്‍, ഐഫോണുകള്‍ തുടങ്ങിയ ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്. കാര്‍ എന്നത് തങ്ങളെ സംബന്ധിച്ച് വളരെ വലിയ സമ്മാനമാണെന്ന്’ ജീവനക്കാരിലൊരാളായ പ്രശാന്ത് പറയുന്നു.
















Comments