കൊൽക്കത്ത: തീയേറ്ററുകളെ ഇളക്കി മറിച്ച അല്ലു അർജ്ജുൻ ചിത്രമാണ് പുഷ്പ. സിനിമയിലെ പാട്ടും ഡയലോഗുകളും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല പത്താംക്ലാസ് പരീക്ഷയിൽ വരെ പുഷ്പയുടെ സാന്നിധ്യമുണ്ട്.
പശ്ചിമബംഗാളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ഉത്തരകടലാസിലാണ് പുഷ്പയുടെ സാന്നിധ്യം. പുഷ്പയിലെ ഡയലോഗ് എഴുതിയ ഉത്തരക്കടലാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുഷ്പ,പുഷ്പരാജ്, ഞാൻ എഴുതില്ല’ എന്നാണ് വിദ്യാർത്ഥി എഴുതിയിരിക്കുന്നത്.\
ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇത്തവണത്തെ ഉത്തരക്കടലാസുകളിൽ പുഷ്പ ഡയലോഗുകളെ കൂടാതെ ഉത്തരക്കടലാസ് നിറയ്‌ക്കാൻ പാട്ടുകളും സിനിമാ കഥയും വാട്‌സ്ആപ്പ് ചാറ്റുകൾ വരെ വിദ്യാർത്ഥികൾ എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്.
Comments