ന്യൂഡൽഹി : വാടക കുടിശ്ശിക അടയ്ക്കാൻ പോലും ഫണ്ട് ഇല്ലാതെ വന്നതോടെ ഓഫീസ് മാറ്റി സ്ഥാപിക്കാനൊരുങ്ങി കോൺഗ്രസ്. ഡൽഹി അക്ബർ റോഡിലുള്ള സേവാദൾ ഓഫീസാണ് മാറ്റുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എഐസിസി ആസ്ഥാനത്തിന് സമീപം പുരോഗമിക്കുകയാണ്. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ഓഫീസ് ഇതിനോടകം തന്നെ പാർട്ടി ആസ്ഥാനത്തേക്ക് മാറ്റിയതായി നേതാക്കൾ അറിയിച്ചു.
2013 മുതൽ കോൺഗ്രസ് ഓഫീസിന്റെ വാടക കുടിശ്ശിക അടച്ചിട്ടില്ലെന്ന വിവരാവകാശ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അക്ബർ റോഡിലുള്ള ബംഗ്ലാവിന്റെ വാടക പ്രതിമാസം 12.69 ലക്ഷം രൂപയാണ്. വർഷങ്ങളായി ഇത് തിരിച്ചടച്ചിട്ടില്ലെന്ന് നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു.
ഇത് കൂടാതെ ചാണക്യപുരിയിലെ ബംഗ്ലാവിന് 5,07,911 രൂപയാണ് തിരിച്ചടയ്ക്കാൻ കെട്ടിക്കിടക്കുന്നത്. 2013 ഓഗസ്റ്റിലാണ് കോൺഗ്രസ് അവസാനമായി വാടക നൽകിയത്. സോണിയയുടെ ജൻപഥ് ബംഗ്ലാവിന്റെ വാടക കുടിശ്ശികയും വർഷങ്ങളായി അടച്ചിട്ടില്ല. 4,610 രൂപയാണ് സോണിയയുടെ വസതിയുടെ മാസവാടക. 2020 സെപ്റ്റംബറിലാണ് അവസാനമായി വാടക കൊടുത്തത്.
Comments