മലപ്പുറം: സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി 18-കാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്.
പിതാവ് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് കാണുകയായിരുന്നു.















Comments