വയനാട് : പനമരം പരിയാരത്ത് നായാട്ട് സംഘം പിടിയിൽ. കുഞ്ഞോം സ്വദേശി കൃഷ്ണൻക്കുട്ടി. പനമരം സുമേഷ് അഞ്ചുക്കുന്ന് സ്വദേശി രാജേഷ് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.പരിയാരം എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് അംഗ സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു.
ഇവരിൽ നിന്നും തോക്കും തിരകളുമുൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇതിനു പുറമേ അമ്പും വില്ലും പിടിച്ചെടുത്തു. കാട്ടുപന്നിയുടെ ഇറച്ചിയും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Comments