വയനാട് : തുടർച്ചയായാ നാലാം ദിവസവും അപകടത്തിൽപ്പെട്ട് കെഎസ്ആർടിസിയുടെ കെ- സ്വിഫ്റ്റ് ബസ്. വയനാട് ചുരത്തിൽ രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പുലർച്ചെ മൂന്ന് മണിയോടെ താമരശ്ശേരി ചുരത്തിന്റെ ആറാം വളവിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകാൻ ശ്രമിക്കുന്നതിനിടെ ബസ് ചുരത്തിലെ കുന്നിൽ ഇടിക്കുകയായിരുന്നു. അപകടം വലുതല്ലാത്തതിനാൽ ബസ് യാത്ര തുടർന്നു.
തിരുവനന്തപുരത്ത് നിന്നും ഇന്നലെ രാത്രിയോടെയാണ് ബസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം , കരുനാഗപ്പള്ളി സ്വദേശികൾ ആയിരുന്നു ബസിലെ ജീവനക്കാർ.
കഴിഞ്ഞ ദിവസം രാത്രിയും കെ- സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. മലപ്പുറം കോട്ടയ്‌ക്കലിൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ സൈഡ് മിററും, ഫ്രണ്ട് ഗ്ലാസും തകർന്നിരുന്നു. ഇതിന് മുൻപ് തിരുവനന്തപുരത്തെ കല്ലമ്പലത്തുവെച്ചും, മലപ്പുറം ചങ്കുവെട്ടിയിൽവെച്ചും ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു.
















Comments