ഭോപ്പാൽ : പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നന്ദി പറഞ്ഞ് മദ്ധ്യപ്രദേശ് സ്വദേശി. മദ്ധ്യപ്രദേശിൽ സാഗറിൽ താമസിക്കുന്ന സുധീർ കുമാർ ജെയ്ൻ ആണ് നന്ദി പ്രകടിപ്പിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനിമന്ത്രി കത്ത് നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച കത്തിന് എഴുതിയ മറുപടി കത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ചത്.
വർഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം ആണ് സഫലമായത്. അതിൽ അതിയായ സന്തോഷം ഉണ്ട്. തങ്ങളുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയുന്നു. വീടില്ലാത്തവർക്ക് ഈ പദ്ധതി വലിയ ആശ്വാസം ആണെന്നും ജെയ്ൻ പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് കത്ത് അയച്ചത്. നിങ്ങളുടെ വീടുകൾ കേവലം കല്ലും സിമന്റും ഉപയോഗിച്ച് അല്ല നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തങ്ങളുടെ ആഗ്രഹങ്ങളും ഉണ്ട്. വീടിന്റെ ചുവരുകൾ കേവലം സുരക്ഷ മാത്രമല്ല പ്രധാനം ചെയ്യുന്നത്. മറിച്ച് നല്ലൊരു നാളേയ്‌ക്കായി മുന്നേറാൻ നമുക്ക് പ്രചോദനം ആകുന്നുവെന്നും കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
Comments