ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കളെ ആക്രമിച്ച മതതീവ്രവാദികളെ സംരക്ഷിക്കാനുള്ള ശ്രമവുമായി രാജസ്ഥാൻ സർക്കാർ. രാമനവമി ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ ആക്രമണത്തിൽ മുസ്ലീങ്ങളാണ് ഇരകളായതെന്ന് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് പറഞ്ഞു. നേരത്തെ ഹിന്ദുക്കൾ പ്രകോപനം സൃഷ്ടിച്ചതാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ മതതീവ്രവാദികൾക്കൊപ്പമാണെന്ന് പരസ്യമായി വ്യക്തമാക്കി മന്ത്രി തന്നെ രംഗത്ത് വരുന്നത്.
കരൗലിയിൽ ഉണ്ടായ സംഘർഷത്തിൽ ഹിന്ദുക്കളെക്കാൾ കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണ്. ഇവരുടെ കടകൾ ആണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. ആകെ 80 കടകൾക്ക് നേരെയാണ് അന്ന് ആക്രമണം ഉണ്ടായത്. ഇതിൽ 73 എണ്ണം മുസ്ലീങ്ങളുടേത് ആണ്. ബാക്കിയുള്ളവ മാത്രമാണ് ഹിന്ദുക്കളുടേതെന്നും മന്ത്രി വ്യക്തമാക്കി.
കരൗലിയിൽ ഇരകളെ കാണാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് അനുമതി നൽകാതിരുന്നത് മനപ്പൂർവ്വമാണ്. അന്നേദിവസം ഇവർ പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തിയിരുന്നു. ഇരകളെ കാണാൻ വെറുതെ വരുന്നതിന് പകരം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണവുമായി വരാമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.
Comments