കുടിവെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാൻ 80 ലക്ഷം മുടക്കി ബ്രിട്ടീഷ് മോഡൽ സാങ്കേതിക വിദ്യ; ഉദ്ഘാടനം നിർവ്വഹിച്ചത് ജലവിഭവമന്ത്രി

Published by
Janam Web Desk

തിരുവനന്തപുരം : കുടിവെള്ളം ശുദ്ധമാണോയെന്ന് പരീക്ഷിക്കാൻ ബ്രിട്ടണിൽ നിന്നുള്ള ഡിജിറ്റൽ സാങ്കേതിക ഉപകരണം വാങ്ങി സംസ്ഥാന സർക്കാർ. കുഴൽ കിണർ നിർമ്മാണത്തിന് മുന്നോടിയായി ജലത്തിലെ ഉപ്പുരസം പരിശോധിക്കാൻ സഹായിക്കുന്ന ജിയോഫിസിക്കൽ ലോഗർ യൂണിറ്റാണ് വാങ്ങിയത്. 80 ലക്ഷംത്തോളം രൂപ മുടക്കിയാണ് ഇത് ബ്രിട്ടണിൽ നിന്നും എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുഴൽ കിണറുകളുടെ നിർമ്മാണത്തിന് മുന്നോടിയായി മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും ഉൾപ്പെടെ ഇതിലൂടെ പരിശോധിക്കാൻ സാധിക്കും. തീരപ്രദേശങ്ങളിലെ കുടിവെള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ഇത് സഹായകമാകും എന്നാണ് വിലയിരുത്തൽ.

Share
Leave a Comment