മുംബൈ : മഹാരാഷ്‌ട്രയിൽ മുൻ കമ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെ രണ്ട് പേരെ വെടിവെച്ച് കൊന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഗഡ്ചിരോളിയിൽ ആണ് സംഭവം. 20 വയസ്സുള്ള രണ്ട് യുവാക്കൾ ആണ് കൊല്ലപ്പെട്ടത്.
പോലീസിന് രഹസ്യമായി വിവരം നൽകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാത്രി ഇരുവരെയും കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാൾ മുൻ കമ്യൂണിസ്റ്റ് ഭീകരൻ ആയിരുന്നു. കമ്യൂണിസ്റ്റ് ഭീകരവാദം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്ന യുവാവിന് ഭീഷണി നിലനിന്നിരുന്നതായി കുടുംബം ആരോപിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
















Comments