തിരുവനന്തപുരം: കൈനീട്ട വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി എംപി. ലവ് ജിഹാദിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടി അതിൽ നിന്ന് രക്ഷപെടാനാണ് കൈനീട്ടം വിവാദമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിൽ പിടിച്ച് അവരൊന്ന് രക്ഷപെട്ടോട്ടെയെന്നും എംപി പരിഹസിച്ചു. മ്ലേച്ചൻമാരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇല്ലായ്മ ചെയ്യുകയെന്ന നീചമായ രാഷ്‌ട്രീയലക്ഷ്യമുളളവരാണ് ഇതിന് പിന്നിൽ. അത് തന്നെയാണ് ടിപിയിലും കൃപേഷിലും ശരത് ലാലിലും ഷുഹൈബിലും പ്രയോഗിച്ചതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മ്‌ളേച്ചമായ നിലപാടാണിതെന്നും എന്നിട്ട് എന്റെയും കൂടി ചുങ്കപ്പണം എടുത്തിട്ടാണ് സുപ്രീംകോടതിയിൽ പോയി സിബിഐയ്‌ക്ക് കേസ് കൈമാറാനാകില്ലെന്ന് പറഞ്ഞ് വാദിച്ചതെന്നും എംപി ചൂണ്ടിക്കാട്ടി.
മാർപാപ്പ ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കോൺക്ലേവ് വിളിക്കും. ബിഷപ്പുമാരായിരിക്കും ഈ കോൺക്ലേവിൽ പങ്കെടുക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അമിത് ഷായെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
Comments