ലണ്ടൻ:
വെസ്റ്റിൻഡീസുമായുളള പരമ്പരയിലെ പരാജയത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റനാണ് റൂട്ട്. അദ്ദേഹം 27 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.
മൈക്കൽ വോൻ(26),ആലിസ്റ്റർ കുക്ക്(24),ആൻഡ്രൂ സ്‌ട്രോസ്(24) എന്നിവരാണ് കൂടുതൽ വിജയം നേടിയ മറ്റു ഇംഗ്ലീഷ് നായകന്മാർ. കരീബിയൻ പര്യടനത്തിനുശേഷം നാട്ടിലെത്തിയ ശേഷമാണ് റൂട്ടിന്റെ രാജി പ്രഖ്യാപനം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഞാൻ ഒഴിയുന്നു. തൻെ കരിയറിലെ ഏറ്റവും കഠിനമേറിയ തീരുമാനമാണ് ഇപ്പോൾ എടുക്കുന്നത്.
ബന്ധുക്കളും അടുത്ത സുഹൃത്തുകളുമായും സംസാരിച്ചശേഷമാണ് ഈ തീരുമാനം. ഇതാണ് ശരിയായ സമയമെന്ന് എനിക്ക് അറിയാമെന്നും റൂട്ട് സ്ഥാനം ഒഴിഞ്ഞ് കൊണ്ടുളള ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷം ദേശീയ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റിനെ നയിക്കാൻ കഴിഞ്ഞത് വലിയ ആദരവോടെയാണ് കാണുന്നത്. രാജ്യത്തെ നയിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂട്ട് ഇംഗ്ലീഷ് നായകനാകുന്നത് 2017ൽ ആലിസ്റ്റർ കുക്ക് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്. ടീമിനെ നിരവധി വിജയങ്ങൾക്ക് നേതൃത്വം നൽകിയത് റൂട്ടാണ്. 2018ൽ ഇന്ത്യയ്‌ക്കെതിരായ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ 4-1ന് പരമ്പര വിജയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2020ലെ പരമ്പര 3-1ന് വിജയിച്ചതും റൂട്ടിന്റെ നേതൃമികവിന്റെ ഗുണമാണ്.
ഈ അവസരം എന്റെ കുടംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നന്ദി പറയാൻ ഞാൻ വിനിയോഗിക്കുന്നു റൂട്ട് അറിയിച്ചു. എല്ലാ കളിക്കാർക്കും ടീമിലെ കോച്ചുമാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും നന്ദി അറിയിക്കുന്നതായും സ്ഥാനം ഒഴിയുന്ന ഇംഗ്ലീഷ് നായകൻ കൂട്ടിച്ചേർത്തു. നിരുപാധികമായ പിനതുണ നൽകിയ ഇംഗ്ലീഷ് ആരാധകർക്കും നന്ദി പറയാൻ അദ്ദേഹം മറന്നില്ല.
Comments