'വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു'; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു’; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

ജമ്മു കശ്മീരിലെ കകപോറ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. ഈ വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർപിഎഫ്) രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരിൽ ഒരാൾ ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി.

പുൽവാമ ജില്ലയിലെ കാകപോറ മേഖലയിൽ റെയിൽവേ സംരക്ഷണ സേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ബിജെപി കശ്മീർ യൂണിറ്റ് ശക്തമായി അപലപിക്കുന്നു. ഈ വിശുദ്ധ റമദാനിൽ മനുഷ്യത്വവും കശ്മീരിയത്തും ലജ്ജിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അശോക് കൗൾ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്നു, എന്താണ് അവരുടെ തെറ്റ്, അവർ അവരുടെ കടമ നിർവഹിക്കുകയായിരുന്നു അശോക് കൗൾ പ്രസ്താവനയിൽ പറഞ്ഞു.

‘ധീരരായ രക്തസാക്ഷികളായ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് എന്റെ ആദരാഞ്ജലികൾ പരിക്കേറ്റ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ഭരണകൂടത്തോട് അഭ്യർത്ഥിക്കുന്നു. അവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.’ പുൽവാമ ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ജമ്മു കശ്മീർ ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞു. ‘ഒരു നിരപരാധിയുടെ രക്തം ചൊരിഞ്ഞ രീതിയിൽ എന്റെ ഹൃദയം വേദനിക്കുന്നു, അതിൽ നിന്ന് ഒന്നും ലഭിക്കാൻ പോകുന്നില്ല, ഇതിൽ നിന്നൊന്നും ലഭിക്കാൻ പോകുന്നില്ലെന്ന് പാകിസ്താൻ മനസ്സിലാക്കണം. മരിച്ചവരുടെ കുടുംബത്തിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

#Terrorists fired upon RPF personnel at Kakapora, #Pulwama. In this #terror incident, 02 RPF personnel sustained bullet injuries & were evacuated to hospital, where 01 RPF personnel succumbed & attained #martyrdom. Area cordoned off. Further details shall follow.@JmuKmrPolice

— Kashmir Zone Police (@KashmirPolice) April 18, 2022

കാകപോറ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതായി കശ്മീർ സോൺ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. രണ്ട് ആർപിഎഫ് ജവാന്മാർ, എസ്‌ഐ ദേവ് രാജ്, എച്ച്‌സി സുരീന്ദർ സിംഗ് എന്നിവർക്ക് വെടിവെയ്പ്പിൽ പരിക്കേറ്റു, അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർപിഎഫ് ജവാൻമാരിൽ ഒരാൾ പരിക്കുകളോടെ മരണത്തിന് കീഴടങ്ങി, രക്തസാക്ഷിത്വം വരിച്ചു. ഭീകരരെ പിടികൂടാൻ പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ് സൈന്യം.

Tags: Terroristpulwama attackramadanRPF
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies