പാലക്കാട്: പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരായ നിർണ്ണായക തെളിവുകൾ പുറത്ത്. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് പ്രതികൾ ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് പ്രതികൾ ശ്രീനിവാസിനെ കൊലപ്പെടുത്താൻ പോകുന്നത്.
ജില്ലാ ആശുപത്രിയിലുള്ള പ്രതികളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികൾ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് എഫ്‌ഐആർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്.
ശനിയാഴ്ച ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്‌ട്രീയ വൈരം തീർക്കുന്നതിനായി ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മരണം മാത്രം ലക്ഷ്യംവെച്ചാണ് പ്രതികൾ ശ്രീനിവാസന്റെ കടയിലേക്ക് എത്തിയത്.
ആറ് പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകൾ സംഭവിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
















Comments