ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ രാജ്യസ്‌നേഹത്തെ പുകഴ്‌ത്തി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ്. ജയ്ശങ്കർ തികഞ്ഞ ദേശസ്‌നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നയം ആ രാജ്യത്തിന്റെ തീരുമാനിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഇക്കാര്യം പറഞ്ഞത്.
എസ് ജയ്ശങ്കർ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും യഥാർത്ഥ ദേശസ്‌നേഹിയുമാണ്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും എന്താണ് ആവശ്യമെന്ന് ഇന്ത്യ പറയുന്നതനുസരിച്ച് തീരുമാനമെടുക്കും. എല്ലാ രാജ്യങ്ങൾക്കും ഇതുപോലെ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ രാജ്യങ്ങളുമായും സഹകരിക്കാൻ റഷ്യ തയ്യാറാണ്. ഇതിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ റഷ്യയുടെ പഴയ സുഹൃത്താണ്. തന്ത്രപരമായ പങ്കാളിത്തം എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ പണ്ടേ വിളിച്ചിരുന്നത്. 20 വർഷം മുമ്പ് എന്തുകൊണ്ടാണ് നമ്മൾ അതിനെ ‘പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന് വിളിച്ചുകൂടാ എന്ന് ഇന്ത്യ ചോദിച്ചു. പിന്നീട് അത് ‘എസ്‌പെഷ്യലി പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി. ഇന്ത്യയെ എല്ലാ രീതിയിലും റഷ്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















Comments