കശ്മീർ ഫയൽസ് ഇസ്രയേലിലേക്ക്; അതിജീവനത്തിന്റെ നാട്ടിൽ പ്രദർശനത്തിനൊരുങ്ങി സിനിമ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കശ്മീർ ഫയൽസ് ഇസ്രയേലിലേക്ക്; അതിജീവനത്തിന്റെ നാട്ടിൽ പ്രദർശനത്തിനൊരുങ്ങി സിനിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 05:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ പുതു ചരിത്രം സൃഷ്ടിച്ച സിനിമയാണ് അനുപം ഖേർ നായകനായ ‘ദ കശ്മീർ ഫയൽസ്’. ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ ഹൃദയം ചിത്രം കീഴടക്കിയിരുന്നു. ഒരു മാസത്തിലേറയായി തീയേറ്ററുകളിൽ വിജയക്കൊടി പാറിച്ച് പ്രദർശനം തുടരുന്ന ചിത്രം, ഏപ്രിൽ 28ന് ഹീബ്രു സബ്‌ടൈറ്റിലുകളോടെ ഇസ്രയേലിലും പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.

മിഡ്-വെസ്റ്റ് ഇന്ത്യയിലേയ്‌ക്കുള്ള ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനിയും, ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും ചേർന്ന് ഇസ്രയേൽ പ്രേക്ഷകർക്കായുള്ള സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. പോസ്റ്റർ പ്രകാശനത്തിന്റെ ദൃശ്യങ്ങൾ വിവേക് അഗ്നിഹോത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

‘ഇത് അംഗീകാരത്തിന്റെ നിമിഷമാണ്. ഇസ്രയേലിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു സിനിമ റിലീസ് ചെയ്യുന്നത്. ഭീകരതയോട് പോരാടി, മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഇസ്രയേലും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഒരു ഹിന്ദി ചിത്രത്തിന് ഇസ്രയേലിൽ ഡിമാൻഡ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ഇത് ഇന്ത്യൻ സിനിമയ്‌ക്ക് തന്നെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BRILLIANT NEWS:
On huge demand, #TheKashmirFiles is releasing in ISRAEL on 28th April. I thank Consul General @KobbiShoshani for coming to our studio to inaugurate the poster of TKF. It’s is a major step in sharing our coming goal of fighting terrorism and promoting humanity. pic.twitter.com/ZkDOexhIXp

— Vivek Ranjan Agnihotri (@vivekagnihotri) April 20, 2022

I am told that this such a huge demand for a Hindi film is the FIRST TIME EVER in Israel for an Indian film. The film is subtitled in HEBREW. #TheKashmirFiles pic.twitter.com/iMlP4PAPrH

— Vivek Ranjan Agnihotri (@vivekagnihotri) April 20, 2022

അതേസമയം, ഇന്ത്യയുടെ പല കോണിലും കശ്മീർ ഫയൽസ് എന്ന ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞപ്പോഴും, ഇസ്ലാമിക രാജ്യങ്ങളിലൊന്നായ യുഎഇയിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ഏപ്രിൽ 7നായിരുന്നു ചിത്രം യുഎഇയിൽ റിലീസ് ചെയ്തത്. 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് നിരവധി പ്രതിബന്ധങ്ങൾക്കൊടുവിലാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയ് മണ്ഡ്ലേക്കർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മാർച്ച് 11നായിരുന്നു ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.

Tags: kobbi shoshaniVivek Agnihotrithe kashmir files
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies