റിലീസിന് മുന്നേ തരംഗം സൃഷ്ട്ടിച്ച സിനിമയായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ്. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. രണ്ട് സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ബീസ്റ്റ്.
ബീസ്റ്റിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന ചിത്രം തലൈവര്‍ 169 സംവിധാനം ചെയ്യുന്നതും നെല്‍സണ്‍ ദിലീപ് കുമാറാണ്. എന്നാല്‍ ഇപ്പോള്‍ ഈ സിനിമയെക്കുറിച്ചും ചില പ്രചാരണങ്ങള്‍ നടക്കുകയാണ്
രജനീകാന്തിന്റെ കരിയറിലെ 159-ാം ചിത്രമായ തലൈവര്‍ 159 ഫെബ്രുവരി 22 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുക അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. സണ്‍ പിക്ചേഴ്സ് തന്നെയാണ് രജനിക്കായി ബീസ്റ്റിന്റെ സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയതെന്നാണ് വിവരം.
എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സൂചനകൾ .സമീപകാലത്ത് ഇറങ്ങിയ പല ശ്രദ്ധേയ ചിത്രങ്ങളും കണ്ടിട്ടുള്ള രജനി അണിയറക്കാരെ വിളിച്ച് അഭിനന്ദിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
ചിത്രത്തെ വിമര്‍ശിച്ച് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു
Comments