ന്യൂഡൽഹി : എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. മതത്തിന്റെയും വർഗീയതയുടെയും കണ്ണുകളോടെയാണ് ഒവൈസി എല്ലാം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടിയ്‌ക്കതിരെ പ്രതിഷേധിക്കാൻ എത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.
ഒവൈസിയെപ്പോലുള്ളവർ എല്ലാ കാര്യങ്ങളും ഹിന്ദുക്കൾ-മുസ്ലീങ്ങൾ എന്ന വ്യത്യാസത്തിലാണ് കാണുന്നത്. അവർ ശരിഅത്ത് നിയമങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ. പാകിസ്താൻ സ്ഥാപകൻ ജിന്നയുടെ ഡിഎൻഎയാണ് ഒവൈസിക്കുള്ളത് എന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
കഴിഞ്ഞ ദിവസം അനധികൃത നിർമ്മാണങ്ങൾ പൊളിക്കുന്ന ജഹാംഗീർപുരിയിലേക്ക് കടക്കാൻ ഒവൈസി ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ഇയാളെ കടത്തിവിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഒവൈസി എത്തിയത്. പാവപ്പെട്ട മുസ്ലീങ്ങളെ സർക്കാർ ക്രൂരതൾക്ക് ഇരയാക്കുകയാണെന്നാണ് ഇയാളുടെ ആരോപണം.
മുസ്ലീങ്ങളെ ലക്ഷ്യം വെച്ചാണ് എഎപി ബിജെപി സർക്കാരുകൾ ആക്രമണം നടത്തുന്നത് എന്നും ന്യൂനപക്ഷ ആക്രമണമാണ് ഇവിടെ നടക്കുന്നത് എന്നുമാണ് ഒവൈസിയുടെ വാദം. സ്ഥലം കൈയ്യേറിയിരിക്കുന്നത് റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളുമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സംഭവത്തിലൂടെ സമൂഹത്തിൽ വർഗീയത പടർത്താനുള്ള ശ്രമത്തിലാണ് ഒവൈസി.
















Comments