മനുഷ്യരുടെ മരണം ഇനി പ്രവചിക്കാം: ഇത് നിർമ്മിത ബുദ്ധിയുടെ കാലം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യരുടെ മരണം ഇനി പ്രവചിക്കാം: ഇത് നിർമ്മിത ബുദ്ധിയുടെ കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

ഒരാൾ എന്നുമരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവുമോ? തീർത്തും അസാദ്ധ്യം എന്നല്ലേ പറയാൻ വന്നത്. എന്നാൽ, ഇക്കാര്യം അസാദ്ധ്യമല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിർമ്മിത ബുദ്ധി, കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എപ്പോൾ മരിക്കുമെന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിലാണ് ഗവേഷകർ. പെൻസിൽവാനിയയിലെ ജെയ്‌സിഞ്ചർ ഹെൽത്ത് സിസ്റ്റത്തിലെ ഗവേഷകർ ഇത്തരമൊരു നിർമ്മിതബുദ്ധി കണ്ടുപിടിച്ചിരുന്നു. ഇസിജി ഫലങ്ങൾ പരിശോധിച്ച് താരതമ്യപ്പെടുത്തിയാണ് മരണം അടുത്തോ എന്ന് നിർമ്മിത ബുദ്ധി പ്രവചിക്കുന്നത്.

ഇസിജി സിഗ്നലുകൾ നേരിട്ട് വിശകലനം ചെയ്യാനോ സാധാരണ ഇസിജി റിപ്പോർട്ടുകൾ തന്നെ താരതമ്യപ്പെടുത്താനോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. ഒരു വർഷത്തിനുള്ളിൽ രോഗി മരിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നായിരിക്കും ഈ നിർമ്മിത ബുദ്ധി പ്രവചിക്കുക. പല ഡോക്ടർമാരും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് വിലയിരുത്തിയ രോഗികളുടെ പോലും മരണം കൃത്യമായി പ്രവചിക്കാൻ ഈ നിർമിത ബുദ്ധിക്കായി എന്നതും ശ്രദ്ധേയമാണ്. മൂന്ന് ഹൃദ്രോഗവിദഗ്ധർ പരിശോധിച്ചിട്ടും കുഴപ്പം കണ്ടെത്താനാവാത്ത ഇസിജിയാണ് നിർമിത ബുദ്ധി കണ്ട് മരണം പ്രവചിച്ചത്.

നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങളാണ് സംഘം വിശകലനം ചെയ്തത്. ഇതേ സംഘം തന്നെ നടത്തിയ മറ്റൊരു പഠനത്തിൽ ഭാവിയിൽ ഹൃദയമിടിപ്പിന്റെ താളം തെറ്റാൻ സാധ്യതയുള്ള രോഗികളേയും നിർമിത ബുദ്ധികൊണ്ട് കണ്ടെത്താനാകുമെന്ന് കണ്ടു. രണ്ട് പഠനങ്ങൾക്കുമായി പെൻസിൽവാനിയയിലെ ജെയ്‌സിഞ്ചർ ഹെൽത്ത് സിസ്റ്റത്തിൽ സൂക്ഷിച്ചിരുന്ന ഇരുപത് ലക്ഷത്തോളം ഇസിജി റിപ്പോർട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ഡോക്ടർമാർക്കൊപ്പം കംപ്യൂട്ടറുകൾക്കും രോഗനിർണ്ണയത്തിലും മറ്റും ചെറുതല്ലാത്ത പങ്ക് ഭാവിയിൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഈ കണ്ടെത്തൽ.

അതേസമയം രാജ്യാന്തര തലത്തിൽ ഇന്നു ഏറ്റവും കൂടുതൽ കേൾക്കുന്ന വിഷയമാണ് നിർമ്മിത ബുദ്ധി എന്നത്. മനുഷ്യരുടേത് പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകൾ കമ്പ്യൂട്ടറുകളിലേയ്‌ക്കും മെഷീനുകളിലേയ്‌ക്കും പകർത്തുന്നതിനാണ് എഐ ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്.

നാളത്തെ ലോകം നിയന്ത്രിക്കുന്നത് ‘നിർമിത ബുദ്ധി’ ആയിരിക്കുമെന്ന് മുൻകൂട്ടി കണ്ട് 2019ലെ കേന്ദ്ര ബജറ്റിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തി. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന് വേണ്ടി ദേശീയ സെന്റർ തന്നെ തുടങ്ങാനാണ് പദ്ധതി. ഇതിനായി ഒരു പോർട്ടലും സ്ഥാപിച്ചു. മുന്നിലുള്ള രാജ്യങ്ങൾ ‘നിർമ്മിത ബുദ്ധി’ മേഖലയിൽ വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

Tags: DeathPREDICTION
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies