വിൻഡീസ് താരം കീറോൺ പൊളളാർഡ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു എന്ന വാർത്ത ക്രിക്കറ്റ് ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഓൾറൗണ്ടർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് ആശംസകളുമായി മുൻതാരങ്ങളും, സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. നീ എനിക്ക് മുൻപ് വിരമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് വെസ്റ്റിൻഡീസ് ടീമിലെ സഹതാരം ക്രിസ് ഗെയ്ൽ ട്വിറ്ററിൽ കുറിച്ചത്.
‘പൊള്ളാർഡ്..നീ എനിക്ക് മുന്നേ വിരമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല. എന്നിരുന്നാലും നിനക്ക് ആശംസകൾ നേരുന്നു. നിന്നോടൊപ്പം കളിച്ചതിൽ സന്തോഷം തോന്നുന്നു. ജീവിതത്തിലെ പുതിയ ഒരദ്ധ്യായത്തിലേയ്‌ക്ക് കടക്കുന്ന നിനക്ക് അഭിനന്ദനങ്ങൾ’ എന്നാണ് ക്രിസ് ഗെയ്ൽ ട്വിറ്ററിൽ കുറിച്ചത്. അതേസമയം, പൊള്ളാർഡ് യഥാർഥ പോരാളിയാണെന്നും എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ആളാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ട്വീറ്റ് ചെയ്തു.
Can’t believe you retired before me @KieronPollard55 😄 Anyway-Congratulations on your international career…it was great playing alongside you. Happy Retirement…All the best in your next chapter @KieronPollard55 #Respect✊🏿 👊🏿
— Chris Gayle (@henrygayle) April 20, 2022
A fighter and a challenger with a terrific attitude on the field!
Congratulations Polly!! pic.twitter.com/DeRJY7aYZj— Sachin Tendulkar (@sachin_rt) April 20, 2022
വെസ്റ്റ് ഇൻഡീസിനായി 123 ഏകദിനങ്ങളും 101 ടി20 മത്സരങ്ങളും പൊള്ളാർഡ് കളിച്ചിട്ടുണ്ട്. 2007 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും തൊട്ടടുത്ത വർഷം ബ്രിഡ്ജ്ടൗണിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ടി20യിലും അരങ്ങേറ്റം കുറിച്ചു. വെസ്റ്റ് ഇൻഡീസിനായി അദ്ദേഹം ഒരിക്കലും ടെസ്റ്റ് കളിച്ചിട്ടില്ല. ഏകദിനത്തിൽ 2,706 റൺസും, 55 വിക്കറ്റും പൊള്ളാർഡ് നേടിയിട്ടുണ്ട്. ട്വിന്റി20യിൽ 1,569 റൺലും 42 വിക്കറ്റും ഉണ്ട്. ഈ വർഷം ഇന്ത്യയ്‌ക്കെരിതെ നടന്ന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നു.
Comments