സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. 1998ൽ തുടങ്ങി 2018ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ.
ചിത്രത്തിൽ ഒരു മലപ്പുറം കാരനായാണ് സുരേഷ് ഗോപി എത്തുന്നത്. വാഗാ അതിർത്തി അടക്കം ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും ചിത്രത്തിന്റെ ലൊക്കേഷനായി തെരഞ്ഞെടുത്തിട്ടുണ്ട്. ചിത്രത്തെ പാൻ ഇന്ത്യൻ സിനിമ എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്.
റുബീഷ് റെയ്ൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം വിഷ്ണു നാരായണനും സംഗീതം ശ്രീനാഥ് ശിവശങ്കരനും ചെയ്യുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാകും ഇതെന്നാണ് വിലയിരുത്തൽ. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രമാണിത്.
Comments