ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറിൽ 23 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം.
UK PM Boris Johnson at Akshardham Temple in Gandhinagar, Gujarat. pic.twitter.com/dgLAqQsk6h
— ANI (@ANI) April 21, 2022
സങ്കീർണമായ വാസ്തുവിദ്യയാൽ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രം യമുനാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഇരുമ്പ്, കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ പണിതുയർത്തിയ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രം കൂടിയാണ്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് ദർശനം നടത്തിയത്.
രാവിലെ അഹമ്മദാബാദിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ബോറിസ് ജോൺസൺ സബർമതി ആശ്രമത്തിലും പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദർശനം നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമായിരുന്നു സന്ദർശനം. വ്യവസായി ഗൗതം അദാനിയുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
നാളെ രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ബോറിസ് ജോൺസൺ പുഷ്പചക്രം അർപ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Comments