മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 43 പന്തിൽ നിന്നും 51 റൺസ് എടുത്ത യുവ താരം തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്‌കോറർ.
ചെൈന്നയുടെ തകർപ്പൻ ബൗളിംഗിൽ മുംബൈയ്‌ക്ക് പിടിച്ചു നിൽക്കാനായില്ല. ബാറ്റിംഗ് ആരംഭിച്ച മുംബൈയ്‌ക്ക് ആദ്യം തന്നെ നഷ്ടമായത് ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ്. പൂജ്യത്തിനാണ് രോഹിത്തിനെ മുകേഷ് ചൗധരി മടക്കിയത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റാണ് മുംബൈയ്‌ക്ക് നഷ്ടമായത്.
തിലക് വർമ്മയുടെയും ഹൃതിക് ഷൊക്കീനിന്റെയും സഖ്യമാണ് മുംബൈയെ കരയറ്റിയത്. ജയദേവ് ഉനദ്ഘട്ടും, തിലക് വർമ്മയുമാണ് കളി അവസാനിക്കുമ്പോൾ ക്രീസിലുണ്ടായിരുന്നത്. സൂര്യകുമാർ യാദവ്(32), ഹൃതിക് ഷൊക്കീൻ(25), ഇഷാൻ കിഷൻ (0), ഡെവാൾഡ് ബ്രെവിസ്(4) പൊള്ളാർഡ് (14), ഡാനിയേൽ സാംസ് (5), ജയദേവ് ഉനദ്ഘട്ട് (19*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകൾ.
ചെന്നൈയ്‌ക്കായി മൂന്ന് വിക്കറ്റുകളെടുത്ത മുകേഷ് ചൗധരിയാണ് മുംബൈയെ തകർത്തത്. ഡ്വയ്ൻ ബ്രാവോ രണ്ടും മിച്ചെൽ സാന്റ്നർ, മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Comments