മുംബൈ: മഹാരാഷ്‌ട്രയിൽ നാല് കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്‌ക്ക് 18 ലക്ഷം രൂപ വിലയിട്ട ഭീകരരാണ് പോലീസ് പിടിയിലായത്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലി ജില്ലയിൽ നടത്തിയ പരിശോധനയിലാണ് നാല് പേരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
നെൽഗുണ്ടയിലെ വനമേഖലയിലായിരുന്നു പരിശോധന. ഇവിടെ നിന്നും ബാപ്പു (34), മരോട്ടി (34), സുമൻ (24), അജിത് എന്നിവരാണ് പിടിയിലായത്. സ്ഥലത്തെ ഏരിയ കമ്മിറ്റി മെമ്പറായിരുന്നു ബാപ്പു. 2020 ഓഗസ്റ്റിൽ കോതി ഗ്രാമത്തിൽവെച്ച് നടന്ന പോലീസുകാരന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ബാപ്പു. കൂടാതെ ബാപ്പുവിനെതിരെ ഏഴ് കൊലപാതകങ്ങളും മൂന്ന് ഏറ്റുമുട്ടലുകളും രണ്ട് കവർച്ചകളുമടക്കം 13 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ അറസ്റ്റിലായ മറ്റ് മൂന്ന് പേരും നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. സാധാരണക്കാരായ രണ്ട് പേരുടെ കൊലപാതകങ്ങളും നിരവധി ഏറ്റുമുട്ടലുകളും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. നാല് പേരുടെയും തലയ്‌ക്ക് 18 ലക്ഷം രൂപയാണ് പോലീസ് വിലയിട്ടിരുന്നത്.
Comments