കൊച്ചി: ഓടുന്ന കെഎസ്ആർടിസി ബസിൽ അബോധാവസ്ഥയിലായ യുവാവിന്റെ രക്ഷകയായി സഹയാത്രികയായ നഴ്സ്.അങ്കമാലി സ്വദേശി വിഷണു(24) നാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സായ ഷീജ രക്ഷകയായത്. കഴിഞ്ഞ 16ന് രാത്രിയിലാണ് സംഭവമുണ്ടായത്.
ബസിലെ തിരക്കുകാരണം പിൻഭാഗത്തേയ്ക്കായിരുന്നു ഷീബ നിന്നത്. മുന്നിലേക്ക് കയറി നിൽക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു. തിരിഞ്ഞ് നോക്കിയപ്പോൾ യുവാവ് മറിഞ്ഞു വീഴുന്നതാണ് കണ്ടത്.
ഉടൻ തന്നെ കൂടയുള്ളവരുടെ സഹായത്തോടെ പൾസ് പരിശോധിക്കാൻ ശ്രമം നടത്തിയെങ്കിലും ഓടുന്ന ബസ് ആയതിനാൽ പൾസ് കൃത്യമായി അറിയാൻ സാധിച്ചില്ല.ഉടൻ തന്നെ പിസിആർ നൽകുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ സഹകരിച്ചില്ലെന്ന് ഷീബ ആരോപിക്കുന്നു.
തുടർന്ന് ഷീജ തന്നെ ആശുപത്രിയിൽ വിവരമറിയിച്ച് ഐസിയു ആംബുലൻസ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി.
എറണാകുളം മെഡിക്കൽ കോളേജിലുൾപ്പെടെ ജോലി ചെയ്തുള്ള അനുഭവ സമ്പത്തുണ്ട് ഷീബയ്ക്ക്. ന്യൂറോ സർജറി ഐസിയുവിൽ ജോലി ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും അടിയന്തിര സാഹചര്യം നേരിടാൻ സന്നദ്ധയാണ് ഷീബ.
Comments