ലക്‌നൗ: മാവിൽ തുപ്പി ബട്ടർ നാൻ ഉണ്ടാക്കുന്ന പാചകക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം ഒരു വിവാഹസൽക്കാരത്തിനായി നാൻ ഉണ്ടാക്കുമ്പോഴാണ് പാചകക്കാരൻ മാവിൽ തുപ്പിയത്. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ മുന്നോട്ട് വന്നു. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗാസിയാബാദിലെ മോദിനഗറിൽ ഗോവിന്ദ്പുരി കോളനിയിലാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം ആളുകൾക്ക് നൽകാൻ തയ്യാറാക്കിയ ബട്ടർ നാനാണ് പാചകക്കാരൻ ഉമിനീർ പുരട്ടി ഉണ്ടാക്കിയത്. തന്തൂരിയിൽ പാകം ചെയ്യുന്നതിന് മുൻപാണ് ഇയാൾ ഉമിനീർ പുരട്ടിയത്.
സമാനമായ സംഭവങ്ങൾ ഈ പ്രദേശത്ത് ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ധാബ തൊഴിലാളികളും ബേക്കറി തൊഴിലാളികളും പഴം-പച്ചക്കറി വിൽപ്പനക്കാരും ഭക്ഷണ സാധനങ്ങളിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ മുൻപും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
















Comments