ഗുജറാത്ത് സ്വദേശികളെ കൊന്ന കേസിൽ പാകിസ്താൻകാരന് ദുബായ് കോടതിയുടെ വധശിക്ഷ

Published by
Janam Web Desk

അബുദാബി: ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ദുബൈ ക്രിമിനൽ കോടതി പാകിസ്താൻ സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവരെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 26കാരനായ പാകിസ്താനിക്ക് ദുബൈ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂൺ 17ലാണ് കേസിനാസ്പദമായ സംഭവം.

ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ഹിരൺ ആദിയയെയും വിധിയെയും മോഷണശ്രമത്തിനിടെ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തി. അറ്റകുറ്റപ്പണിക്കായി മുൻപ് ഈ വീട്ടിലെത്തിയ പരിചയത്തിലാണ് ഇയാൾ മോഷണത്തിന് പദ്ധതിയിട്ടത്.

വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിൽചാടി മുകളിലത്തെ നിലയിലൂടെ വീടിനുള്ളിൽ പ്രവേശിച്ചു. 18, 13 വയസുള്ള പെൺമക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു രക്ഷിതാക്കൾ ഉറങ്ങിയിരുന്നത്. ഇവരുടെ മുറിയിലെത്തി തെരച്ചിൽ നടത്തുന്നതിനിടെ ശബ്ദം കേട്ട് ദമ്പതികൾ ഉണർന്നു. ഇതോടെ ആക്രമിക്കുകയായിരുന്നു.

 

Share
Leave a Comment