ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അഞ്ഞൂറു രൂപ പിഴ ഈടാക്കും.
ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മദ്രാസ് ഐഐടിയില്‍ രണ്ടു ദിവസത്തിനകം 30 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ അവിടെ നിന്നും തമിഴ്‌നാട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പ്രതിരോധം ശക്തമാക്കാനായി മെഗാവാക്‌സിനേഷന്‍ പുനരാരംഭിക്കും.
Comments