ദുബായ്: സുരക്ഷിതമല്ലാത്ത അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ ഒരു വീഡിയോ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
റോഡിൽ മതിയായ അകലം പാലിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളിൽ പ്രധാനമാണെന്നും അകലം പാലിക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും റാസൽഖൈമ പോലീസ് പറയുന്നു. വാഹനമോടിക്കുന്നത് സംബന്ധിച്ച് മറ്റ് എമിറേറ്റുകളിലും കർശന നിർദേശം നൽകിയിട്ടുണ്ട്. റമദാൻ വേളയിൽ നമസ്‌കാര സമയത്തോട് അടുക്കുമ്പോൾ വാഹനങ്ങൾ അമിതവേഗത ഉപയോഗിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.














Comments