പുകയും ശബ്ദവുമില്ല; 'നിശബ്ദ വിപ്ലവ'ത്തിന് ഒരുങ്ങി ദുബായ്; നിരത്തുകൾ കീഴടക്കാൻ ഇലക്ട്രിക് വാഹനങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

പുകയും ശബ്ദവുമില്ല; ‘നിശബ്ദ വിപ്ലവ’ത്തിന് ഒരുങ്ങി ദുബായ്; നിരത്തുകൾ കീഴടക്കാൻ ഇലക്ട്രിക് വാഹനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വൈദ്യുത വാഹനങ്ങളെക്കുറിച്ചും ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്‌സൈറ്റ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആരംഭിച്ചു. വൈദ്യുത വാഹനം വാങ്ങുന്നവർക്ക് വളരെയധികം ഫലപ്രദമാകും ഈ വെബ്‌സൈറ്റെന്ന് ദീവ അധികൃതർ പറഞ്ഞു. ദുബായിൽ ബസുകളടക്കം കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനൊപ്പം അതിവേഗം ചാർജ് ചെയ്യാൻ കഴിയുന്ന നൂതന സ്റ്റേഷനുകൾ വ്യാപകമാക്കാനാണ് പദ്ധതി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വൈദ്യുത വാഹനങ്ങളെ മുൻനിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

വൈദ്യുത വാഹനങ്ങൾ പെട്ടെന്ന് ചാർജ് ചെയ്യാൻ കഴിയുന്ന സ്റ്റേഷനുകൾ വ്യാപകമാക്കും. 325ൽ ഏറെ സ്റ്റേഷനുകളിലെ 530ൽ ഏറെ പോയിന്റുകളിൽ രാത്രിയും പകലും ചാർജ് ചെയ്യാം. ഇലക്ട്രിക് ട്രെയിൻ പോലെ മുകളിലെ യൂണിറ്റിൽ നിന്നും കേബിൾ ഉപയോഗിച്ചും ചാർജ് ചെയ്യുന്നതിനു പുറമേ വയലർലെസ് സംവിധാനവുമുണ്ട്. ഷേപ്ഡ് മാഗ്‌നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്‌ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്. ബസുകൾ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്റർ ഓടും. താപനില, റോഡിന്റെ പ്രത്യേകതകൾ, വാഹനത്തിലെ എയർകണ്ടീഷനുകളുടെ പ്രവർത്തനം എന്നിവയെ ആശ്രയിച്ചാണ് ചാർജിങ് ക്ഷമത ഉണ്ടാകുക.

2008 മുതൽ ദുബായ് റോഡുകളിൽ ഹൈബ്രിഡ് ടാക്സികൾ ഓടുന്നുണ്ട്. സാധാരണ വാഹനങ്ങൾക്ക് 100 കിലോമീറ്റർ ഓടാൻ 12.5 ലിറ്റർ ഇന്ധനം വേണമെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് 8.25 ലിറ്റർ മതിയാകും.

പരിസ്ഥിതി സൗഹൃദ ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കാനുള്ള പഞ്ചവത്സര പദ്ധതിക്ക് കഴിഞ്ഞ ദിവസം ആർടിഎ രൂപം നൽകിയിരുന്നു. 2030 ആകുമ്പോഴേക്കും 4,000 സ്വയം നിയന്ത്രിത ടാക്‌സികൾ ഉൾപ്പെടെ നഗരപാതകളിലുണ്ടാകും. ദുബായിൽ 2,500ൽ ഏറെ ഇലക്ട്രിക് വാഹനങ്ങളും 6,100ൽ ഏറെ ഹൈബ്രിഡ് വാഹനങ്ങളുമുള്ളതായാണ് കണക്ക്.

Tags: dubaielectric vehicles
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies