ന്യൂഡൽഹി : യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം ഇൽഹാൻ ഒമറിന്റെ പാക് അധിനിവേശ കശ്മീർ സന്ദർശനം അടുത്തിടെ വിവാദമായിരുന്നു . യുഎസ് സർക്കാരിന്റെ പ്രതിനിധിയായല്ല ഇൽഹാൻ ഒമർ പാക് അധിനിവേശ കശ്മീർ സന്ദർശിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസും വ്യക്തമാക്കിയിരുന്നു.
പാകിസ്താൻ സന്ദർശിക്കാൻ ഇമ്രാൻ ഖാൻ ഇൽഹാൻ ഒമറിനെ നേരിട്ട് ക്ഷണിച്ചിരുന്നു. ഇമ്രാൻ ഖാന്റെ ‘ഇസ്ലാമോഫോബിയ’ നിലപാടിനെ അവർ പ്രശംസിക്കുകയും ചെയ്തു. ‘ഇസ്ലാമോഫോബിയ’ വിഷയങ്ങളിൽ ഒമറിന്റെ നിലപാടിനെ ഇമ്രാൻ ഖാൻ തിരിച്ചും അഭിനന്ദിച്ചു. പാക് പ്രസിഡന്റ് സുൽത്താൻ മഹമൂദ് ചൗധരിയെയും പുതിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും അവർ കണ്ടിരുന്നു മാത്രമല്ല ജമ്മു കശ്മീരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന രീതിയിൽ ചർച്ചയും നടത്തി.
ഇൽഹാൻ ഒമറിന്റെ പാക് സന്ദർശനം, ഇന്ത്യാ വിരുദ്ധ പ്രചരണത്തിന്റെ മറ്റൊരു മാർഗമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കശ്മീർ വിഷയം അന്താരാഷ്‌ട്രവൽക്കരിക്കാനുള്ള പാകിസ്താന്റെ നിരവധി ശ്രമങ്ങൾക്കിടയിലാണ് കശ്മീരിനെക്കുറിച്ചും ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇൽഹാൻ ഒമർ പാക് രാഷ്‌ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടാതെ, ‘ഇസ്ലാമോഫോബിയ വിരുദ്ധ’ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമായും ഇൽഹാൻ ഒമറിന്റെ സന്ദർശനത്തെ കാണുന്നവരുണ്ട് . ശക്തരായ ഇസ്ലാമിസ്റ്റ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് ഇൽഹാൻ ഒമർ .
സൊമാലിയയിലാണ് ഇൽഹാന്റെ ജനനം. . സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട അഭയാർത്ഥിയായി 1995-ൽ 12-ാം വയസ്സിലാണ് ഇൽഹാൻ ഒമർ യുഎസിൽ എത്തിയത്. അഞ്ച് വർഷത്തിന് ശേഷം, 17-ആം വയസ്സിൽ പൗരത്വം സ്വീകരിച്ചു. 2016 നവംബറിൽ, യുഎസ് കോൺഗ്രസിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
യുഎസ് ഇമിഗ്രേഷൻ നടപടി മറികടക്കാൻ ഇൽഹാൻ തന്റെ സ്വന്തം സഹോദരനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. . ഇൽഹാൻ ഒമറിന്റെ സഹോദരനുമായുള്ള വിവാഹവും പിന്നീട് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതും അന്വേഷിക്കണമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു
വർഷങ്ങളായി, ഇൽഹാൻ ഒമർ ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് . പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട്, തന്റെ പ്രചാരണം തുടരാൻ ബൈഡൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക സഹായവും ഇവർ തേടിയിരുന്നു .
ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ‘ഇടതു-ലിബറൽ’ സർക്കിളുകളിൽ നിന്നുള്ള പിന്തുണയോടെ, ഇൽഹാൻ ഒമർ കശ്മീർ വിഷയം യുഎസ് പ്രതിനിധി സഭയിൽ ഉന്നയിക്കാനും ശ്രമിക്കാറുണ്ട് . ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ അക്രമങ്ങൾക്കിരയാകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും ഇൽഹാൻ ആണ്.
മുസ്ലീം ബ്രദർഹുഡ് , ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പാശ്ചാത്യ ശാഖയായ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക , സഹോദര സംഘടനയായ ഇസ്ലാമിക് റിലീഫ്, ഹെൽപ്പിംഗ് ഹാൻഡ് ഫോർ റിലീഫ് ആൻഡ് ഡെവലപ്‌മെന്റ് പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ട്. മുൻപ് പലതവണ ഹമാസിനു പിന്തുണയുമായും ഇൽഹാൻ എത്തിയിരുന്നു.
















Comments