പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. ഗൂഢാലോചന കേസിലെ പ്രതിയും, കേസിലെ ഇരുപതാം പ്രതിയുടെ മകനുമായ മുഹ്സിൻ മുനീർ ആണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി സുദർശനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ ആകെ 18 പ്രതികളാണുള്ളത്. നവംബർ 15നാണ് കാറിലെത്തിയ ഒരു സംഘം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിന് ശേഷമാണ് കേസിലെ മുഖ്യപ്രതികളെ അന്വേഷണ സംഘം പിടികൂടുന്നത്.
അന്വേഷണത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ചൂണ്ടിക്കാട്ടി സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















Comments