പാലക്കാട്: കേരളത്തിൽ രണ്ട് ഭീകരതകൾ ഉണ്ടെന്ന സിപിഎം പ്രചാരണം ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള കുടില തന്ത്രമാണെന്ന് പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് മതഭീകരരുടെ അക്രമത്തിൽ കൊല്ലപ്പെട്ട ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ അക്രമത്തിനിരയാകാത്ത രാഷ്ട്രീയ പാർട്ടികളില്ല. നാദാപുരത്തെ ബിനുവിന്റെയും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെയും കൊലപാതകികളെ വെള്ളപൂശാനാണ് സിപിഎം ഇരു ഭീകരതാ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആർഎസ്എഎസിനെ സംഘടനാപരമായി തകർക്കാൻ ശ്രമിച്ച സിപിഎം അതിൽ ദയനീയമായി പരാജയപ്പെട്ടപ്പോൾ അക്രമം ഔട്ട്സോഴ്സ് ചെയ്യുകയാണ്.
സംഘടിത വോട്ട് ബാങ്കിനെ ഭയന്ന് കോൺഗ്രസും ഭീകരപ്രവർത്തനത്തെ മൗനമായി പിന്തുണക്കുകയാണ്. പാലക്കാട് നഗരത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കാൻ പാലക്കാട് എംഎൽഎ ഇതുവരെ തയാറായിട്ടില്ല. പള്ളികളെ അക്രമികൾ ദുരുപയോഗം ചെയ്തിട്ടും എംഎൽഎ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ലക്ഷണമൊത്ത ഭീകരാക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടപ്പാക്കുന്നത്. ഇതിന് പള്ളികളെ ദുരുപയോഗം ചെയ്യുന്നു.
അക്രമത്തിനുള്ള ആസൂത്രണത്തിനും കൊലപാതകികളുടെ ഒളിത്താവളമായും പളളികളെ ഉപയോഗിക്കുന്നു. മുസ്ലിംസമൂഹത്തെ മൊത്തം കരിവാരിത്തേക്കുന്ന ഇത്തരം നടപടികൾക്കെതിരെ മുസ്ലീം സംഘടനകളും സാമുദായിക നേതാക്കളും രംഗത്തു വരാത്തത് ആശ്ചര്യകരമാണ്. മാറാട് കൂട്ടക്കൊലയിലും പള്ളികളെ ദുരുപയോഗം ചെയ്തിരുന്നു. അതിഭീകരമായ മാറാട് കൂട്ടക്കൊല സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തേയും
ജനാധിപത്യ രീതികളിലൂടെ അതിജീവിക്കാൻ ഒറ്റക്കെട്ടായി നിലനിന്ന ഹിന്ദുസമൂഹത്തിന് കഴിഞ്ഞു. അക്രമികളും അതിന് ഒത്താശ നൽകുന്നവരും ഈ പാഠം ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments