ന്യൂഡൽഹി : ട്രെയിനിൽ വെച്ച് നോമ്പ് തുറക്കാൻ കൃത്യ സമയത്ത് ഭക്ഷണമെത്തിച്ച് കൊടുത്ത ഇന്ത്യൻ റെയിൽവേയ്‌ക്ക് നന്ദിയറിയിച്ച് യുവാവ്. ശതാബ്ദി ട്രെയിനിൽ വെച്ചായിരുന്നു സംഭവം. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് ട്രെയിനിൽ യാത്ര ചെയ്യുന്ന യുവാവിനാണ് റെയിൽവേ ജീവനക്കാർ ഭക്ഷണം എത്തിച്ച് കൊടുത്തത്.
ദൻബാദിൽ നിന്ന് ഹൗറ ശതാബ്ദി എക്‌സ്പ്രസിൽ കയറിയതായിരുന്നു യുവാവ്. അപ്പോൾ തന്നെ റെയിൽവേ ജീവനക്കാർ ഭക്ഷണമെത്തിച്ചു. എന്നാൽ താൻ വ്രതത്തിലാണെന്നും നോമ്പുതുറ സമയത്ത് ഭക്ഷണം തരാമോ എന്നും ചോദിച്ചു. തരാമെന്ന് പറഞ്ഞ് പോയ ജീവനക്കാരൻ, കൃത്യ സമയത്ത് ഇഫ്താർ എത്തിച്ചു എന്ന് യാത്രക്കാരൻ അനുഭവം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ റെയിൽവേ നൽകിയ ഇഫ്താറിന്റെ ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ഇത് വൈറലായതോടെ ട്രെയിനിലെ ജീവനക്കാരെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
The whole of Indian Railways family is touched by your comments and hope you had a good meal.
This is a perfect example of how the government led by PM Modi works with the motto of Sabka Sath, Sabka Vikas and Sabka Vishwas. Jai Hind 🇮🇳 https://t.co/gZE5L6Vi1e
— Darshana Jardosh (@DarshanaJardosh) April 25, 2022
കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷും ഈ പോസ്റ്റ് പങ്കുവെച്ചു. നിങ്ങളുടെ സന്തോഷത്തിൽ ഇന്ത്യൻ റെയിൽവേ അഭിമാനിക്കുന്നു എന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നീ ആശയങ്ങളോടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ കൃത്യമായ സേവനങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments