ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ സ്‌ഫോടനം. കറാച്ചി യൂണിവേഴ്‌സിറ്റിയിലാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്ധ് പ്രവിശ്യ പോലീസ് അറിയിച്ചു.
ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്താണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് അനൗദ്യോഗിക വിവരം പുറത്തുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
സ്‌ഫോടനമുണ്ടായ സ്ഥലത്ത് ഒരു വാൻ കത്തിയമർന്ന നിലയിൽ കണ്ടെത്തി. ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായും കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സിന്ധ് ഐജി മുഷ്താഖ് അഹമ്മദ് മെഹർ അറിയിച്ചു.
Comments