ന്യൂഡൽഹി: നാളുകളായി തുടരുന്ന ഊഹാപോഹങ്ങൾക്ക് ഒടുവിൽ കോൺഗ്രസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ. നിരന്തരമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് പ്രശാന്ത് കിഷോർ തീരുമാനമെടുത്തതെന്നാണ് വിവരം. താൻ കോൺഗ്രസിലേക്കില്ലെന്ന് അറിയിച്ചതോടെ പാർട്ടി വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
കഴിഞ്ഞ 15 ദിവസമായി കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലായിരുന്നു പ്രശാന്ത് കിഷോർ. കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി ‘എംപവേർഡ് ആക്ഷൻ ഗ്രൂപ്പ്’ രൂപീകരിക്കുകയും ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.
Following a presentation & discussions with Sh. Prashant Kishor, Congress President has constituted a Empowered Action Group 2024 & invited him to join the party as part of the group with defined responsibility. He declined. We appreciate his efforts & suggestion given to party.
— Randeep Singh Surjewala (@rssurjewala) April 26, 2022
2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച സമിതിൽ അംഗമാകാനുള്ള ക്ഷണമാണ് പ്രശാന്ത് കിഷോർ നിരസിച്ചത്. അതേസമയം ഇതുവരെ പാർട്ടിക്ക് നൽകിയ വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദിയുണ്ടെന്നും രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
അതേസമയം കോൺഗ്രസിലേക്ക് എന്തുകൊണ്ട് ചേരുന്നില്ലെന്ന കാര്യം പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. തന്നേക്കാൾ ഉപരി കോൺഗ്രസിന് ഇപ്പോൾ ആവശ്യം ഒരു നേതൃത്വവും കൂട്ടായ്മയുമാണ്. എങ്കിൽ മാത്രമേ പാർട്ടിയുടെ അടിത്തട്ടിലുള്ള സംഘടന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി.
I declined the generous offer of #congress to join the party as part of the EAG & take responsibility for the elections.
In my humble opinion, more than me the party needs leadership and collective will to fix the deep rooted structural problems through transformational reforms.
— Prashant Kishor (@PrashantKishor) April 26, 2022
Comments