ദുബായ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടക്കുന്നു: വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകളുടെ മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടക്കുന്നു: വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകളുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

യുഎഇ: ദുബായ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടക്കുന്നതിനാൽ വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകളുടെ മുന്നറിയിപ്പ്. മെയ് 9 മുതൽ നവീകരണത്തിന്റെ ഭാഗമായി റൺവേ അടക്കുന്നതിനാൽ ജൂൺ 22 വരെ ചില സർവിസുകൾ അൽ മക്തൂം എയർപോർട്ടിലേക്കോ ഷാർജ വിമാനത്താവളത്തിലേക്കോ ആണ് മാറ്റുന്നത്. ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ സമയവും പുറപ്പെടുന്ന വിമാനത്താവളവും ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം.

മെയ് 9 നും ജൂൺ 22 നും ഇടയിൽ ടിക്കറ്റെടുത്തിട്ടുള്ളവർ ഷെഡ്യൂളുകൾ പുനഃപരിശോധിക്കണം. മറ്റു വിമാനത്താവളത്തിലേക്ക് സർവിസ് മാറ്റിയിട്ടുണ്ടെങ്കിൽ എയർലൈനുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് മാറ്റുകയും ചെയ്യണം. സർവിസുകളുടെ മാറ്റം അതത് വിമാനക്കമ്പനികൾ ടിക്കറ്റ് എടുത്ത യാത്രക്കാരെ എസ്.എം.എസ് മുഖേനയോ ഇ-മെയിൽ മുഖേനയോ അറിയിക്കുന്നുണ്ട്. എയർഇന്ത്യ എക്‌സ്പ്രസിന്റെ ചില സർവിസുകൾ അൽ മക്തൂം എയർപോർട്ടിലേക്കും ഷാർജ വിമാനത്താവളത്തിലേക്കും മാറ്റിയതായും ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് എയർഇന്ത്യ സിറ്റി ഓഫിസുകളിലോ ട്രാവൽ ഏജൻസികളെയോ ബന്ധപ്പെടണമെന്നും എയർഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ഫ്‌ലൈ ദുബൈയുടെ തിരഞ്ഞെടുത്ത ചില സർവിസുകൾ ഈ കാലയളവിൽ അൽ മക്തൂം എയർപോർട്ടിൽനിന്നാണ് പുറപ്പെടുക. യാത്ര പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങളെക്കുറിച്ചറിയാൻ ഫ്‌ലൈ ദുബൈയുടെ വെബ്‌സൈറ്റ് മുഖേന ടിക്കറ്റുകൾ പരിശോധിക്കണമെന്ന് ഫ്‌ലൈ ദുബായിയും അറിയിച്ചു. ഇന്ത്യയിലേക്കുള്ള ഇൻഡിഗോ, സ്പൈസ് ജെറ്റ്, കണക്ഷൻ സർവിസുകളായ ഗൾഫ് എയർ, ഖത്തർ എയർവേയ്‌സ് തുടങ്ങിയവയുടെ സർവിസുകളിലും മാറ്റം വരുന്നുണ്ട്. നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാർ യാത്ര പുറപ്പെടുന്ന വിമാനത്താവളവും സമയവും ഉറപ്പുവരുത്തിയില്ലെങ്കിൽ യാത്രതന്നെ മുടങ്ങിയേക്കാം.

Tags: DUBAI AIRPORT
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies