റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 10:01 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയും ചെയ്തതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തികള്‍ ഏറ്റെടുത്തിട്ടില്ല. സമാനമായ ആക്രമണത്തില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ആക്രമണത്തില്‍ ഒരു സുഡാന്‍ പൗരന്‍ കൊല്ലപ്പെട്ടതായും സൗദി പൗരന്മാര്‍, ഈജിപ്ഷ്യന്‍ പൗരന്മാര്‍, പാകിസ്ഥാന്‍ പൗരന്‍ എന്നിവരടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിയാദില്‍ രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങളെങ്കിലും കേട്ടതായി നഗരവാസിയായ അഹമ്മദ് സയീദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയര്‍ലൈനുകളുമായി സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിച്ചുവരുന്നതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്‌ക്കും സിവില്‍ വ്യോമയാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്‌ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഇതിനുമുമ്പ് സൗദിയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളവും ആക്രമണലക്ഷ്യമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അള്‍ജീരിയ, മൊറോക്കോ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. യെമനിലെ ഹൂത്തികളും സൗദി അറേബ്യയുടെ പിന്തുണയുള്ള സേനകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ആക്രമണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. യെമന്റെ പടിഞ്ഞാറന്‍ ചെങ്കടല്‍ തീരത്തും തന്ത്രപ്രധാനമായ ബാബ് എല്‍-മന്ദബ് കടലിടുക്കിന് സമീപവുമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയാണ് സൗദി പിന്തുണയുള്ള സേനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് എല്‍-മന്ദബ് കടലിടുക്ക് ആഗോള സമുദ്രവ്യാപാരത്തിലെ നിര്‍ണായക പാതയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ സുരക്ഷാ സംഭവവികാസങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യെമനില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുവിട്ട് മാറേണ്ടിവന്നതായി ഐക്യരാഷ്‌ട്രസഭയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് യെമന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സൗദി അറേബ്യ സഖ്യകക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അതേസമയം, മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി അറേബ്യയ്‌ക്ക് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള 24.3 ബില്യണ്‍ ഡോളറിന്റെ നിര്‍ദേശത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: houthiRiyadh airportanother attack
Share
Tweet
SendShare

More News from this section

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies