വയനാട് :വെങ്ങപ്പള്ളി കോളനിയിൽ അപകടകരമായ രീതയിൽ നിൽക്കുന്ന വീട്ടി മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. കോളനിയിലെ പന്ത്രോണ്ടോളം കുടുംബങ്ങളാണ് അപകട ഭീഷണിയിൽ കഴിയുന്നത്. റവന്യു വകുപ്പ് മന്ത്രിയ്‌ക്ക് നേരിട്ട് പരാതി നൽകിയിട്ടും മരം ഇത് വരെ മുറിച്ചു മാറ്റിയിട്ടില്ലെന്നാണ് പരാതി.
അപകടകരമായ രീതിയിൽ വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന വീട്ടി മരങ്ങൾ റവന്യു വകുപ്പ് മുറിച്ചു മാറ്റി നൽകാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കുടുംബങ്ങൾ. അപകട ഭീഷണിയിൽ പഞ്ചായത്ത്, വില്ലേജ്, താലൂക് അധികൃതർക്കും കളക്ടർക്കും ആളുകൾ പരാതി നൽകിയിരുന്നു.
ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ്് ജില്ലാ സന്ദേർശനത്തിനെത്തിയ റവന്യു വകുപ്പ് മന്ത്രിയോട് റിഫ്‌ന എന്ന ആറാം ക്‌ളാസുകാരി പരാതി പറഞ്ഞത്. മരക്കൊമ്പ് പൊട്ടിവീണ റീനയുടെ തലയ്‌ക്ക് മുറിവ് പറ്റിയിരുന്നു.ഉടൻ തന്നെ വീട്ടി മരം മുറിച്ചു മാറ്റാമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും മരം മുറിച്ചു മാറിയിട്ടില്ല.
സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് മരം മുറിക്കാത്തത് എന്നും,അപകട സ്ഥിതി ബോധ്യം വന്നിട്ടും നടപടി എടുക്കുന്നില്ലെന്നും ആളുകൾ പറയുന്നു.
















Comments