കൊച്ചി : താൻ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ മാതൃഭൂമി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി . അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനായി കേരളത്തിലെത്തിയ വിവേക് അഗ്നിഹോത്രിയെ പല മാദ്ധ്യമങ്ങളും ഇന്റർവ്യൂ ചെയ്തിരുന്നു . എന്നാൽ മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തക താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് .
‘ എഡിറ്റ് ചെയ്ത ലിങ്ക് ഇതാ. ഒരു കടുത്ത ഇടതുപക്ഷക്കാരനുമായുള്ള എന്റെ അഭിമുഖം. തുറന്നുകാട്ടപ്പെട്ട ഭാഗങ്ങൾ അവർ എഡിറ്റ് ചെയ്തു ‘ എന്നാണ് വിവേക് അഗ്നിഹോത്രി കുറിച്ചിരിക്കുന്നത് . വിവേക് അഗ്നിഹോത്രിയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറമാനും ഈ വീഡിയോ പകർത്തിയിരുന്നുവെന്നാണ് സൂചന .
കശ്മീർ ഫയൽസ് സിനിമ നേരത്തേ തയ്യാറാക്കിയ അജണ്ട അനുസരിച്ച് ക്രിയേറ്റ് ചെയ്തതല്ലേയെന്നും, വർഷങ്ങൾക്ക് മുൻപുള്ള കാര്യത്തിന് ഇപ്പോൾ എന്ത് പ്രസക്തി എന്നുമൊക്കെയാണ് മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം . എന്നാൽ അതിന് കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ച ദുരന്തം ഇന്ത്യയെ മുഴുവൻ ബാധിച്ചതാണെന്നും , വർഷങ്ങൾക്ക് മുൻപുള്ള ചരിത്രങ്ങളെ നമുക്ക് തള്ളിക്കളയാനാകുന്നത് എങ്ങനെയാണെന്നും വിവേക് അഗ്നിഹോത്രി ചോദിക്കുന്നു.
മാദ്ധ്യമപ്രവർത്തകയ്‌ക്കും, മാതൃഭൂമിയ്‌ക്കുമെതിരെ സൈബർ ലോകത്തും ശക്തമായ വിമർശനം ഉയർന്നുകഴിഞ്ഞു. . ചിത്രം കാണാത്ത ഇത്തരം മാദ്ധ്യമപ്രവർത്തകരെ അഭിമുഖത്തിന് വിട്ടത് എന്തിനാണെന്നും, പ്രത്യേക അജണ്ടയുള്ളത് മാതൃഭൂമിക്കാണെന്ന് ഇതിൽ നിന്ന് വ്യക്തമായെന്നും വിമർശനമുണ്ട്.
















Comments