പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ടിൽ പ്രദേശവാസികളെ ഭീതിയിലാക്കി രാത്രി സമയങ്ങളിൽ കരടി ഇറങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സീതാർകുണ്ട് വെങ്ങാപ്പാറയിൽ കരടി ഇറങ്ങിയെന്നാണ് വിവരം.
ബിനു, നൗഫൽ, ഹക്കീം തുടങ്ങിയവരുടെ വീടുകളിലാണ് കരടിയെ കണ്ടത്. രാത്രി സമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ഇതിനിടെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിന് സമൂപം തടിക്കാട് ജാനുവിന്റെ വീട്ടിലെത്തിയ കരടി മുറ്റത്തുവെച്ച പാത്രത്തിലെ വെള്ളം കുടിച്ച് മടങ്ങി. ശനിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വീട്ടുകാർ പകർത്തുകയും അധികൃതരോട് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Comments