തിരുവനന്തപുരം:വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ.പിസി ജോർജിന് കാസ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പിസി ജോർജിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദുസംഘടനകൾ തിരുവനന്തപുരം ആർ ക്യാമ്പിലേക്ക് നടത്തുന്ന പ്രകടനത്തിൽ കാസയുടെ പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു.
പിസി ജോർജ് തുറന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ നിലവിലെ സാഹചര്യത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ്. അതിന്റെ പേരിൽ പി സി ജോർജിനെതിരെ എടുത്ത കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് സംഘടന വ്യക്തമാക്കി.
കേരളീയ പൊതു സമൂഹത്തിന്റെ ആശങ്കകൾ പച്ചയ്‌ക്ക് തുറന്നുപറഞ്ഞ പിസി ജോർജിനെ ഒറ്റപ്പെടുത്തി വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും പിസി ജോർജ് വർഗീയത പറഞ്ഞു എന്നു പറയുന്നവർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഏതാണ് വസ്തുതയ്‌ക്ക് വിരുദ്ധമായ കാര്യം എന്ന് ആദ്യം ചൂണ്ടിക്കാട്ടണമെന്നും കാസ ആവശ്യപ്പെട്ടു.
നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണോ എന്ന് സംഘടന ചോദിച്ചു. ക്രിസ്തു പിഴച്ചു പെറ്റവനെന്നും ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്നും ആഭാസത്തരമെന്നും ക്രിസ്മസിനെ തലേദിവസം വിളിച്ചുപറഞ്ഞ വാസിം അൽ ഹിക്കിമിക്ക് എതിരെ പരാതി കൊടുത്തിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു.അതിനെതിരെ ഇതുവരെ കേസ് എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് കാസ വിമർശിച്ചു. എന്താണ് ഇത് സംബന്ധിച്ച് കേരളത്തിലെ മതേതരന്മാർക്കും ഇപ്പോൾ പി സി ജോർജിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്നവർക്കും പറയാനുള്ളതെന്ന് സംഘടന ചോദിച്ചു.
ഞങ്ങൾക്കെതിരെ ആര് പ്രതികരിച്ചാലും കേരളത്തെ നിയന്ത്രിക്കുന്ന സിസ്റ്റം ഞങ്ങൾ ഉടനടി ഉപയോഗപ്പെടുത്തുമെന്ന് ചിലർ കേരളത്തിന് നൽകുന്ന സിംപോളിക്ക് മെസേജാണ് പിസി ജോർജിനെതിരെ എടുത്തിരിക്കുന്ന ഈ നടപടിയെന്ന് കാസ വിമർശിച്ചു.
ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്.തന്റെ പ്രസ്താവനകളുടെ പേരിൽ ആരെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോർജ്ജ് വെല്ലുവിളിച്ചിരുന്നു.
















Comments