തിരുവനന്തപും: പി.സി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും സംഭവത്തിൽ പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുകയാണ്. ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഇതു കലികാലമോ കമ്മിക്കാലമോ കൊങ്ങിക്കാലമോ എന്ന് ചിന്തിക്കുകയെന്ന് കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ ‘ഹിന്ദു ഉണർന്നാൽ ദേശമുണരും എന്നാണ്… എന്നാലങ്ങനെയൊരു ഉദയം പാടില്ലായെന്നുറപ്പാക്കാൻ പാടുപെടുന്നവരുടെ ചുറ്റുമാണ് നാം. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നത് എറ്റവുമൊടുവിലത്തെ പരാക്രമം. ഇതു കലികാലമോ കമ്മിക്കാലമോ കൊങ്ങിക്കാലമോ? ചിന്തിക്കുക. ഉദയം വേണോ, അതോ അസ്തമയത്തിന്റെ ഇരുട്ടിൽ തുടരണോ?’.
പി.സി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, സന്ദീപ് ജി വാര്യർ, സന്ദീപ് വാചസ്പതി കുടങ്ങിയ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നും കേരളത്തിൽ ഇരട്ട നീതിയാണെന്നുമാണ് നേതാക്കൾ ആരോപിക്കുന്നത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പിസി ജോർജ്ജിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുന്നത്. തിരുവനന്തപുരം ഫോർട്ട് പോലീസിന്റേതാണ് നടപടി. തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും. വഞ്ചിയൂർ കോടതി പരിസരത്ത് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments