ന്യൂഡൽഹി : യഥാർത്ഥ ദേശീയത എന്താണെന്ന് പഠിക്കണമെങ്കിൽ ആർഎസ്എസ് കാര്യാലയത്തിലേക്ക് വന്ന് പഠിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ബിജെപി എംപി പർവേശ് വർമ്മ. ബിജെപിയുടേത് വിഭജിച്ച് ഭരിക്കുക എന്ന നയമാണെന്നും ഇതിനെതിരെ ഉത്തർപ്രദേശിലെ ജനങ്ങളെ ബോധവത്ക്കരിക്കാൻ 10,000 തിരംഗ ശാഖകൾ ആരംഭിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് കെജ്രിവാളിന് ഉപദേശം നൽകിയത്.
ജണ്ഡേവാലനിലെയും (ഡൽഹി) നാഗ്പൂരിലെയും ആർഎസ്എസ് കാര്യാലയം സന്ദർശിക്കാനും ദേശീയതയെക്കുറിച്ച് പഠിക്കാൻ ആർഎസ്എസിന്റെ ത്രിവത്സര കോഴ്‌സിൽ പങ്കെടുക്കാനും ഞാൻ കെജ്രിവാളിനെ ക്ഷണിക്കുന്നുവെന്ന് പർവേശ് വർമ്മ പറഞ്ഞു.
ദേശീയ പതാക പിടിച്ചാൽ ഒരാൾ ദേശീയവാദിയാകില്ല. അത് ഒരു വ്യക്തിയുടെ ഹൃദയത്തിലും മനസിലുമാണ് ഉണ്ടാവുക. കെജ്രിവാളിന്റേത് വ്യാജ ദേശീയതയാണെന്നും യുപിയിലും ഗോവയിലും ഉത്തരാഖണ്ഡിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷമാണ് ഇത് വർദ്ധിച്ചത് എന്നും വർമ്മ പറഞ്ഞു. ആർഎസ്എസ് പ്രത്യയശാസ്ത്രം പിന്തുടരുകയാണെങ്കിൽ കെജ്രിവാൾ നല്ല മനുഷ്യനായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments