ചെന്നൈ : ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രിസ്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. കൃഷ്ണഗിരിയിലെ മുനിസിപ്പൽ മിഡിൽ സ്‌കൂളിലെ പ്രിൻസിപ്പാൾ ലോറൻസ് (48) ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിനെ കൈമാറിയത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്തായിരുന്നു ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. കൗൺസിലിംഗ് സെഷൻ ആയിരുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. ഇതിനിടെ ഇരയായ വിദ്യാർത്ഥിനിയെ ലോറൻസ് അലമാരയിൽ നിന്നും നോട്ട് ബുക്കുകൾ എടുക്കാൻ സഹായിക്കാനാവശ്യപ്പെട്ട് ഓഫീസ് മുറിയിലേക്ക് വിളിച്ചു. പുസ്തകങ്ങൾ എടുക്കുന്നതിനിടെ ഇയാൾ വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. ഉടനെ പുറത്തേക്ക് ഇറങ്ങിയോടിയ വിദ്യാർത്ഥി വിവരം വീട്ടിൽ പറയുകയായിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ ലോറൻസ് വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ലോറൻസിനെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ക്രിസ്ത്യൻ സ്‌കൂൾ അദ്ധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു.
















Comments