ക്വയീസോൺ: ഫിലിപ്പീൻസിൽ ജനവാസ മേഖലയിലെ അഗ്നിബാധയിൽ എട്ടുപേർ വെന്തുമരിച്ചു. പുലർച്ചെ 5 മണിക്കാണ് ക്വയീസോൺ മേഖലയിലെ ജനവാസ മേഖലയിൽ തീപടർന്നത്. 80 വീടുകൾ കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.
മേഖലയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. ചേരിപ്രദേശം പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് അതിവേഗം തീ പടരുകയായിരുന്നു. രണ്ടു മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായതെന്ന് പോലീസ് അറിയിച്ചു.
ഫിലിപ്പീൻസിലെ പലമേഖലകളിലും ജനങ്ങൾ തിങ്ങിപാർക്കുന്ന വീടുകൾ ഭാരംകുറഞ്ഞ വസ്തുക്കളുപയോഗിച്ചാണ് നിർമ്മിക്കാറുള്ളത്. വളരെ പെട്ടന്ന് തീപിടിക്കുന്ന സംവിധാന മായതിനാൽ അപകട സാദ്ധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു. ക്വയ്‌സൺ മേഖലയിൽ 1.30 കോടി ജനങ്ങളാണ് താമസിക്കുന്നത്.
















Comments