കോപ്പൻ ഹേഗൻ: ഡെൻമാർക്കിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇന്ത്യൻ സമൂഹം ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ സമൂഹത്തിന്റെ സ്‌നേഹം പ്രകടമാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നാസിക് ഡോൽ കൊട്ടുന്ന ആളുകൾക്കൊപ്പം പങ്കാളിയാകുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നാസിക് ഡോൽ ആസ്വദിച്ച് കൊട്ടുന്ന പ്രധാനമന്ത്രിയെ വീഡിയോയിൽ കാണാം.
കോപ്പൻ ഹേഗനിൽ പ്രധാനമന്ത്രിയെ കാത്ത് നിരവധി പേരാണ് എത്തിയത്. ഇവരെ എല്ലാവരേയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കിയ പരിപാടികൾ ആസ്വദിക്കുകയും ചെയ്തു. പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണുമുണ്ട്. കൊച്ചു കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേരാണ് പ്രധാനമന്തിരിയെ കാണാനായി എത്തിയത്.
#WATCH | Prime Minister Narendra Modi tried his hands on a dhol today in Copenhagen, Denmark. pic.twitter.com/G2H82YH7Px
— ANI (@ANI) May 3, 2022
വീഡിയോക്ക് പശ്ചാത്തലമായി മോദി… മോദി.. വിളികളും ഭാരത് മാതാ കി ജയ് വിളികളും കേൾക്കാനാകും. ദേശീയ പതാകയുമായാണ് ജനങ്ങളെത്തിയത്. ആളുകളുടെ അടുത്തെത്തി സംസാരിക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഡെന്മാർക്കിലെത്തിയത്. ഇന്നലെയാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. ആദ്യമെത്തിയ ബെർലിനിലും പ്രധാനമന്ത്രിയ്‌ക്ക് ഉജ്ജ്വല സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്.
Comments