ജയ്പൂർ : ഈദ് ദിനത്തിൽ ജോധ്പൂരിലുണ്ടായ സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 141 മതതീവ്രവാദികൾ. ജോധ്പൂർ ഡിജിപി എംഎൽ ലേത്തർ ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചവരെ അറസ്റ്റിലായവരുടെ എണ്ണമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. അറസ്റ്റിലായവരിൽ 133 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151ാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. ബാക്കിയുള്ള എട്ട് പേർക്കെതിരെ മറ്റ് വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ എട്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിൽ ഒൻപത് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മതതീവ്രവാദികൾ നഗരത്തിൽ വ്യാപക ആക്രമണം അഴിച്ചുവിട്ടത് . ഈദ് പ്രാർത്ഥന കഴിഞ്ഞ് മസ്ജിദിൽ പുറത്തേക്കിറങ്ങിയ മതതീവ്രവാദികൾ സാധരണക്കാരെ ആക്രമിക്കുകയായിരുന്നു.
















Comments