ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
സ്പീക്കറുടെ ഫോട്ടോയും പേരും ചേർത്താണ് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്. 7862092008, 9480918183, 9439073870 എന്നീ നമ്പറുകളിൽ നിന്നാണ് അക്കൗണ്ട് നിർമിച്ചിരിക്കുന്നതെന്നും എംപിമാർക്ക് ഓം ബിർളയുടെ പേരിൽ സന്ദേശങ്ങൾ അയച്ചതായും ലോക്സഭ സ്പീക്കർ അറിയിച്ചു. മേൽപ്പറഞ്ഞ നമ്പറുകളിൽ നിന്നുള്ള ഫോൺകോളുകളും സന്ദേശങ്ങളും അവഗണിക്കണമെന്നും വിവരം സ്പീക്കറുടെ ഓഫീസിനെ അറിയിക്കണമെന്നും ഓം ബിർള പറഞ്ഞു.
വ്യാജ അക്കൗണ്ട് നിർമിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തതെന്ന് ഒഡീഷ പോലീസ് അറിയിച്ചു. അക്കൗണ്ട് നിർമിച്ചവർക്ക് സിം കൈമാറിയ പ്രതികളാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരിൽ ഇത്തരത്തിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഒരാൾ രംഗത്തെത്തിയിരുന്നു. വിഐപികൾ ഉൾപ്പെടെയുള്ളവർക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു.
Comments