ഹൈദരാബാദ്: മുസ്ലീം പെൺകുട്ടിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. 25-കാരനായ നാഗരാജിനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഹൈദരബാദിലെ സരൂർനഗറിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. റോഡിനരികിൽ സ്‌കൂട്ടറിൽ നിൽക്കുകയായിരുന്ന നാഗരാജിനെ ബൈക്കിലെത്തിയ നാല് പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. നാഗരാജിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ ഭാര്യ സുൽത്താന കൂടെയുണ്ടായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും സുൽത്താനയെ പ്രതികൾ പിടിച്ചുമാറ്റി.
A Hindu man was brutally murdered for marrying a Muslim women. The incident reported in Saroornagar limits. Nagaraju & Ashrin Sulthana were in relationship since last few years & got married in Jan 22. Nagaraju was murdered by his brother-in-laws today. pic.twitter.com/EZ6wZwWqxY
— Sowmith Yakkati (@sowmith7) May 4, 2022
23-കാരിയായ സൈദ് അഷ്‌റിൻ സുൽത്താനയുമായി കഴിഞ്ഞ ജനുവരിയിലായിരുന്നു നാഗരാജിന്റെ വിവാഹം. മറ്റൊരു മതത്തിലുള്ള യുവാവിനെ വിവാഹം കഴിച്ചതിൽ പ്രകോപിതരായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് നാഗരാജിന്റെ കുടുംബം പറയുന്നു. ഇവരുടേയും പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് പിന്നിലെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീധർ റെഡ്ഡി വ്യക്തമാക്കി.
കോളേജിൽ പോയിരുന്ന കാലംമുതലേ ഇരുവരും പ്രണയത്തിലായിരുന്നു. ഒടുവിൽ ജനുവരി 31ന് ആര്യ സമാജ് മന്ദിരത്തിൽവെച്ച് ഇരുവരും വിവാഹിതരായി. 25-കാരനായ നാഗരാജ് സെക്കന്തരാബാദ് നിവാസിയാണ്. ഓൾഡ് സിറ്റിയിലുള്ള കാർ ഷോറൂമിലെ സെയിൽസ്മാൻ ജോലിയാണ് നാഗരാജിനുള്ളത്.
കൊലപാതകത്തിന് പിന്നാലെ നാഗരാജിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ മുന്നോട്ടുവന്നു. ‘ഹിന്ദുവായ ഭാര്യയുടെ വീട്ടുകാർ മുസ്ലീമായ ഭർത്താവിനെയാണ് കൊലപ്പെടുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. കോൺഗ്രസും എഎപിയും ടിഎംസിയും എസ്പിയുമെല്ലാം ഇസ്ലാമോഫോബിയ ആരോപിക്കുമായിരുന്നു. എന്നാൽ ഹൈദരാബാദിൽ കൊല്ലപ്പെട്ടത് ഹിന്ദുവായതിനാൽ ആ കുറ്റകൃത്യം മതേതരമാകുമോ എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ട്വിറ്ററിലൂടെ ചോദിച്ചു.
Comments